കൊല്ലാട് : കൊല്ലാട് പ്രദേശത്തെ വിവിധ വാർഡുകളിലെ വെള്ളം കയറിയ നൂറോളം വീടുകളിൽ താമസിക്കുന്നവർക്ക് കോൺഗ്രസ് കൊല്ലാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിബി ജോൺ കൈതയിലിന്റെ നേതൃത്വത്തിൽ നടന്ന പല വ്യഞ്ജന കിറ്റ് വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി യൂജിൻ തോമസ്, തങ്കമ്മ മാർക്കോസ്, ടി.ടി.ബിജു, ഉദയകുമാർ, ജോർജ് കുട്ടി, ജയൻ ബി മഠം എന്നിവർ പങ്കെടുത്തു.