പൂഞ്ഞാർ : പൂഞ്ഞാർ ശ്രീനാരായണ പരമഹംസ കോളേജ് കാമ്പസിൽ 17 ന് രാവിലെ 11 ന് 'ചിങ്ങം 1 വൃക്ഷം 1" പദ്ധതി നടപ്പിലാക്കും. പി.സി.ജോർജ്ജ് എം.എൽ.എ പ്ലാവിൻ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്യും. പൂഞ്ഞാർ ഗ്രാമ പഞ്ചായത്തംഗം അഡ്വ. ലീലാമ്മ ചാക്കോ മുഖ്യാതിഥിയായിരിക്കും. ശ്രീനാരായണ പരമഹംസ ദേവ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.എസ്.ശാർങ്ങ്ധരൻ, വൈസ് ചെയർമാൻ പി.ജി.മോഹൻദാസ്, സെക്രട്ടറി അഡ്വ.കെ.എം. സന്തോഷ്‌കുമാർ, കോളേജ് അഡ്മിനിസ്‌ട്രേറ്റർ സജീവ് വയല, പി.ആർ.ഒ മനോജ് ഈരാറ്റുപേട്ട, കോളേജ് പ്രിൻസിപ്പൾ ഡോ.പി.ജെ.ജോർജ് എന്നിവർ പങ്കെടുക്കും. കോളേജ് ഉപദേശക സമിതി അംഗങ്ങൾ, ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ, ട്രസ്റ്റ് അംഗങ്ങൾ, മീനച്ചിൽ യൂണിയന് കീഴിലുള്ള ശാഖാ ഭാരവാഹികൾ, കോളേജ് അദ്ധ്യാപകർ, മറ്റ് ജീവനക്കാർ, അഭ്യുദയ കാംഷികൾ എന്നിവരും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കും.
അന്നേ ദിവസം ട്രസ്റ്റ് അംഗങ്ങൾ, കോളേജ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ ഭവനങ്ങളിലും വൃക്ഷ ത്തൈകൾ നടും.