ചങ്ങനാശേരി : കണ്ടൈയ്ൻമെന്റ് സോൺ മാറ്റിയ സാഹചര്യത്തിലും പുതിയ രോഗികൾ ഉണ്ടാകാത്ത സാഹചര്യത്തിലും ചങ്ങനാശേരി മത്സ്യ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ സാഹചര്യമൊരുക്കണമെന്ന് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.ജെ.ലാലി കളക്ടറോട് ആവശ്യപ്പെട്ടു. കഴിഞ്ഞമാസം 20 നാണ് കൊവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മാർക്കറ്റ് അടച്ചത്. മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട നൂറുകണക്കിനാളുകൾ പട്ടിണിയിലാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മത്സ്യമാർക്കറ്റ് ഉടൻ പ്രവർത്തനസജ്ജമാക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.