പാലാ : സൂം ആപ്ലിക്കേഷൻ വഴിയുള്ള കേരള കോൺഗ്രസ് (എം) സമ്മേളനങ്ങൾ പൂർത്തിയായി. പാലാ നിയോജക മണ്ഡലം സമ്പൂർണ്ണമ്മേളനം ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫിൽ നിന്ന് പുറത്താക്കിയ സാഹചര്യവും, പാർട്ടി നിലപാടുകളും അദ്ദേഹം വിശദീകരിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷനായിരുന്നു. തോമസ് ചാഴികാടൻ എം.പി, റോഷി അഗസ്റ്റ്യൻ എം.എൽ.എ, സണ്ണി തെക്കേടം, അഡ്വ ജോസ് ടോം, ബേബി ഉഴുത്തുവാൽ, സാജൻ തൊടുക, നിർമ്മല ജിമ്മി, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.