പാലാ : ടൗൺ സമാന്തര റോഡിന്റെ ഭൂമി ഏറ്റെടുക്കലിന് ഭരണാനുമതി നൽകിയ സർക്കാർ നടപടി നഗരസഭാദ്ധ്യക്ഷ മേരി ഡൊമിനിക്കും, മുൻ നഗരസഭാദ്ധ്യക്ഷമാരായ ബിജി ജോജോ ,ലീന സണ്ണി എന്നിവരും സ്വാഗതം ചെയ്തു. കെ.എം.മാണി പ്രത്യേക പരിഗണനയിൽ 2012, 2014, 2015 വർഷങ്ങളിൽ നൽകിയ ഭരണാനുമതികളിൽ അവശേഷിക്കുന്ന തുകയും പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള തുകയും വിനിയോഗിക്കുന്നതിന് അനുമതി നൽകി കൊണ്ടുള്ളതാണ് പുതുക്കിയ ഉത്തരവ്. നിർമാണം വൈകിയതിനാൽ പുതുക്കിയ നിരക്കിലേ ഇനി നിർമാണം നടത്താൻ കഴിയൂ. വലിയ അധിക ബാദ്ധ്യത വരുത്തുകയും ചെയ്തു. നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കി റോഡ് നിർമ്മാണം പൂർത്തീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.