കാഞ്ഞിരപ്പള്ളി : എരുമേലി ഗ്രാമപഞ്ചായത്ത് പ്രപ്പോസിലെ കോളേജ് ഒഫ് നഴ്‌സിംഗ് ഹോസ്റ്റലിൽ പ്രവർത്തനമാരംഭിക്കുന്ന കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. 120 പേരെ കിടത്തി ചികിത്‌സിക്കാൻ സൗകര്യമുള്ള ഇവിടെ ആദ്യഘട്ടത്തിൽ 70 പേർക്കാണ് ചികിത്സാ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക വാർഡുകളും, ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ക്യാമ്പ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.