jilla

കോട്ടയം: പ്രളയ, പ്രകൃതി ദുരന്ത നിവാരണ പ്രവൃത്തികൾക്ക് ഒരു കോടി രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചു .പടിഞ്ഞാറൻ മേഖലയ്ക്കും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവ മൂലം ദുരിതം ബാധിച്ച കിഴക്കൻ മേഖലയ്ക്കും പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. കൃഷിനാശം സംഭവിച്ച കർഷകർക്ക് സർക്കാർ അടിയന്തര ധനസഹായം അനുവദിക്കണമെന്നും പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പെണ്ണമ്മ ജോസഫ്, സെക്രട്ടറി മേരി ജോ.വി തുടങ്ങിയവർ സംബന്ധിച്ചു. മുഴുവൻ ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തദ്ദേശ സ്ഥാപനങ്ങളെയും ആരോഗ്യ പ്രവർത്തകരെയും യോഗം അഭിനന്ദിച്ചു.