covid

കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 1350 കൊവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 76 എണ്ണം പോസിറ്റീവായി. ഇതില്‍ 66 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. പത്തുപേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തില്‍ 13 പേര്‍ക്ക് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചു. കോട്ടയം മുനിസിപ്പാലിറ്റി -11, വിജയപുരം ഗ്രാമപഞ്ചായത്ത് -9, വൈക്കം മുനിസിപ്പാലിറ്റി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്- ആറു വീതം എന്നിവയാണ് സമ്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങള്‍

ജില്ലയില്‍ 24 പേര്‍ രോഗമുക്തരായി. നിലവില്‍ 504 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1793 പേര്‍ക്ക് രോഗം ബാധിച്ചു. 1286 പേര്‍ രോഗമുക്തരായി. വിദേശത്തുനിന്ന് വന്ന 97 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 115 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 45 പേരും ഉള്‍പ്പെടെ 254 പേര്‍ക്ക് പുതിയതായി ക്വാറന്റൈന്‍ നിര്‍ദേശിച്ചു. 844 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ നിലവില്‍ 9515 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.