കോട്ടയം : വാദ്ധ്യായർ മഹാസഭയുടെ ആഭിമുഖ്യത്തിൽ ജോലി ചെയ്യാൻ സാധിക്കാതെ ദുരിതം അനുഭവിക്കുന്ന വാദ്ധ്യായർ മഹാസഭയുടെ തിരഞ്ഞെടുത്ത കുടുംബങ്ങൾക്ക് അരി ഉൾപ്പെടെ പതിമൂന്നു കൂട്ടം സാധനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തു. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, തൃശൂർ ജില്ലയിലെ ഇരുപത്തിയഞ്ചോളം കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്‌തു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സജീവ് പാലയുടെ നേതൃത്വത്തിൽ മീനച്ചിൽ താലൂക്കിൽ രാമപുരം യൂണിറ്റിലെ അംഗം നെല്ലംകുഴിയിൽ പൊന്നമ്മയ്‌ക്ക് കിറ്റ് നൽകി ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ് സെക്രട്ടറി ശ്രീധരൻ, താലൂക്ക് വൈസ് പ്രസിഡൻ്റ് കെ.കെ ദിലീപ്, ഖജാൻജി കെ.കെ വിജയൻ എന്നിവർ പ്രസംഗിച്ചു.