രാമപുരം : കുട്ടാപ്പി വാതിലിന് സമീപം സാമൂഹ്യവിരുദ്ധർ കൃഷി നശിപ്പിക്കുകയും വാഴക്കുലകളും കപ്പയും മോഷ്ടിക്കുകയും ചെയ്തു. തച്ചുകണ്ടത്തിൽ ജയന്റെപുരയിടത്തിൽ കാനാട്ട് ബാബു പാട്ടത്തിനെടുത്ത് കൃഷി നടത്തിയിരുന്ന സ്ഥലത്തെ പതിനഞ്ചോളം വഴക്കുലകളും നാൽപ്പതോളം കപ്പചുവടുകളുമാണ് മോഷ്ടിച്ചത്. മോഷണം കൂടാതെ കള്ളൻ കുലച്ചുനിന്ന വാഴകളും വെട്ടി നശിപ്പിച്ചു. രാമപുരം പൊലീസിൽ പരാതി നൽകി.