മറവൻന്തുരുത്ത് : പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മറവൻതുരുത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുലശേഖരമംഗലം വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി.വി.മിത്രലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.ആർ.ശ്യാം, ഭുവനേശ്വരൻ, കെ.ആർ.സജി, ഷൺമുഖൻ, ചന്ദ്രശേഖരൻ ഞാറ്റുകാലയിൽ, സാബു എന്നിവർ പ്രസംഗിച്ചു.