കാഞ്ഞിരപ്പള്ളി : കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി 15 ന് വൈകിട്ട് 4 ന് വെബിനാർ നടത്തും. ഇന്ത്യൻ വിദേശനയവും രാജ്യസുരക്ഷയും എന്ന വിഷയത്തിലുള്ള വെബിനാർ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ വിഷയാവതരണം നടത്തും. ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ് അദ്ധ്യക്ഷത വഹിക്കും. തോമസ് കല്ലാടൻ, അഡ്വ.പി.എ.ഷെമീർ, പ്രൊഫ.റോണി കെ.ബേബി, ടി.കെ.സുരേഷ്‌കുമാർ, ഷിൻസ് പീറ്റർ തുടങ്ങിയവർ പങ്കെടുക്കും.