ഇളങ്ങുളം : സെന്റ് മേരീസ് ഹൈസ്‌കൂളിൽ ജില്ലാപഞ്ചായത്തിൽ നിന്ന് 7 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ശൗചാലയ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ.അഗസ്റ്റിൻ കാര്യപുറം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി, ബ്ലോക്ക് അംഗം റോസ്മി ജോബി, പഞ്ചായത്തംഗങ്ങളായ സൂര്യമോൾ, ടോമി കപ്പിലുമാക്കൽ, ജോഷി കെ.ആന്റണി, സുശീല എബ്രാഹം, പി.ടി.എ പ്രസിഡന്റ് ടോമി പുത്തൂർ, പ്രഥമാദ്ധ്യാപകൻ തോമസ് ജേക്കബ്, ലൗലി ജേക്കബ്, സെബാസ്റ്റ്യൻ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.