പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ തടഞ്ഞുവച്ചെന്ന വ്യാജമൊഴിയിൽ കേസെടുത്തത് പ്രതിഷേധാർഹവും ജനാധിപത്യവിരുദ്ധവുമാണെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 10 ന് ചട്ടവിരുദ്ധമായി കൂടിയ ഓൺലൈൻ കമ്മിറ്റിയുടെ അദ്ധ്യക്ഷയായ പ്രസിഡന്റിനോട് കമ്മിറ്റിയിൽ പങ്കെടുക്കാൻ അവസരം നിഷേധിക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങൾ കമ്മറ്റിയുടെ നിയമ വിരുദ്ധത ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് ബി.ജെ.പി അംഗങ്ങൾ പറഞ്ഞു.