അടിമാലി: വൻ മരങ്ങൾ ലൈബ്രററി റോഡിലെ കെട്ടിടങ്ങൾക്ക് ഭീഷണിയായി.
അടിമാലി ഗവ.ഹൈസ്‌കൂൾ മൈതാനത്ത് നിൽക്കുന്ന തണൽ മരങ്ങൾ വ്യാപാര സ്ഥാപനങ്ങൾക്കും താലൂക്ക് ആശുപത്രി ക്വാർട്ടേഴ്‌സിന് ഭീഷണി യായി മാറി.ഇവ വെട്ടിമാറ്റണമെന്ന ആവശ്യത്തോട് ബന്ധപ്പെട്ടവർ വിമുകത കാണിക്കുന്നത് വൻ പ്രതിഷേധത്തിന് കാരണമായി. താലൂക്ക് ആശുപത്രിയിലെ നഴ്‌സ്മാർ ഡോക്ടർമാർ എന്നിവർ താമസിക്കുന്ന ക്വാർട്ടേഴ്‌സിന് ഭീഷണിയായ മരങ്ങൾ വെട്ടി നീക്കിയിരുന്നു.എന്നാൽ ലൈബ്രററി റോഡിലെ വിവിധ കെട്ടിടങ്ങൾക്ക് ഭീഷണി ഉയർത്തുന്ന വൻമരങ്ങൾ വെട്ടിമാറ്റാൻ ഇനിയും നടപടിയായിട്ടില്ല.കാലവർഷം കനത്തിട്ടും വൻ മരങ്ങൾ വെട്ടി മാറ്റാത്തത് വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.