ovid-

കോട്ടയം : ജില്ലയില്‍ 53 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന ബാധിച്ച 42 പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ എട്ടു പേരും വിദേശത്തുനിന്നെത്തിയ ഒരാളും ഉള്‍പ്പെടുന്നു. ജില്ലയില്‍ 18 പേര്‍ രോഗമുക്തരായി. നിലവില്‍ 538 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1846 പേര്‍ക്ക് രോഗം ബാധിച്ചു. 1305 പേര്‍ രോഗമുക്തരായി. വിദേശത്തുനിന്ന് വന്ന 58 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 115 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 67 പേരും ഉള്‍പ്പെടെ 240 പേര്‍ക്ക് പുതിയതായി ക്വാറന്റൈന്‍ നിര്‍ദേശിച്ചു. 753 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ നിലവില്‍ 9002 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 44072 സാമ്പിളുകള്‍ പരിശോധിച്ചു.