പാലാ : തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യ സമര ചരിത്രം പ്രതിപ്രതിപാദിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ ഉച്ചയ്ക്ക് 12 ന് നടക്കും. 'ജനാധിപത്യം തിരുവിതാംകൂറിൽ' എന്ന പേരിൽ രണ്ട് വാള്യങ്ങളുള്ള പുസ്തകത്തിെന്റെ രചന നിർവഹിച്ചിരിക്കുന്നത് ചരിത്രകാരൻ കെ.എം. ചുമ്മാർ ആണ്. ഗ്രന്ഥകാരന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. ടോമി കല്ലാനിയ്ക്ക് പുസ്തകം നൽകി പി.ടി.തോമസ് എം.എൽ.എ പ്രകാശനം നിർവഹിക്കും. എം.ജി മുൻ വി.സി ഡോ. സിറിയക് തോമസ് അദ്ധ്യക്ഷനാകും. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാക്കൂട്ടം, ഡോ.ആർ.വി.ജോസ് എന്നിവർ പങ്കെടുക്കും. ആർ.വി എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ആണ് പ്രസാധകർ.