lever

കോട്ടയം : കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെ ജില്ലയിൽ എലിപ്പനിയും പിടിമുറുക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കനത്തമഴയിൽ പാടശേഖരങ്ങളിലും പുരയിടങ്ങളിലും വെള്ളം കെട്ടികിടന്നതാണ് എലിപ്പനിക്ക് കാരണമാകുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലായതിനാൽ പലിയിടത്തും മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നില്ല. ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും എലിപ്പനി ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിച്ച് ശുചീകരണ പ്രവർത്തനങ്ങളും ഇപ്പോൾ സജീവമായി. എന്നാൽ, ആറ്റു തീരങ്ങളിൽ കയറിയ വെള്ളം പലയിടത്തും ഇറങ്ങാതെ കെട്ടിക്കിടക്കുകയാണ്. ഇത് രോഗ ഭീതി പടർത്തുന്നു.

മുൻകരുതൽ ഇവ

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക

ശുചീകരണത്തിൽ ഏർപ്പെടുന്നവർ ഗ്ലൗസുകൾ ധരിക്കണം

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

സ്വയം ചികിത്സ ഒഴിവാക്കുക

ലക്ഷണങ്ങൾ ഇവ

വിറയലോട് കൂടിയ പനി

കണ്ണിന് ചുവപ്പ് നിറം

സന്ധികൾക്കു വേദന

മൂത്രത്തിന്റെ അളവ് കുറയുക