ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം 'കാവിൻപുറത്തമ്മ ' വാട്‌സപ്പ് ഗ്രൂപ്പിൽ നടത്തിവന്ന ഓൺ ലൈൻ കാവിൻപുറം രാമായണ പ്രശ്‌നോത്തരിയുടെ ഫൈനൽ മത്സരം നാളെ നടക്കും. നൂറോളം പേർ പങ്കെടുത്ത മത്സരത്തിൽ ഫൈനലിലേയ്ക്ക് ഏഴു പേരാണ് യോഗ്യത നേടിയത്. സാഹിത്യകാരൻ രവി പുലിയന്നൂരാണ് ക്വിസ് മാസ്റ്റർ. വിജയികൾക്ക് ജോസ്.കെ. മാണി എം.പി പുരസ്കാരങ്ങൾ നൽകും.