sabu

കോട്ടയം : എം.ജി സർവകലാശാല സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിലെ പി.ജി ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വൈസ് ചാൻസലർ പ്രൊഫ.സാബു തോമസ് അറിയിച്ചു. ബോർഡ് ഒഫ് സ്റ്റഡീസ് അംഗമാകാനുള്ള യോഗ്യതയിൽ ബോർഡിന്റെ വിഷയവുമായി ബന്ധപ്പെട്ട പ്രത്യേക അറിവുള്ളവരെ നിയോഗിക്കാമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ചാണ് കേന്ദ്ര , കേരള സാഹിത്യ അക്കാഡമി അവാർഡടക്കം ലഭിച്ച കെ.ആർ. മീരയെ നോമിനേറ്റ് ചെയ്തത്. മലയാള സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച മീര എല്ലാം കൊണ്ടും യോഗ്യയാണ്. പുനഃസംഘടനയിൽ സംസ്ഥാനസർക്കാരിന്റെ ഇടപെടൽ ഉണ്ടായെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.