മുണ്ടക്കയം:ഗ്രാമപഞ്ചയാത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ഫാസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്‌മെന്റ് സെന്റർ മുണ്ടക്കയം, സെന്റോജ്‌സഫ് ഗേൾസ് ഹൈസ്‌കൂളിൽ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യ കൊവിഡ് ആശുപത്രിയാണിത്. നൂറു കിടക്കകളും ,അനുബന്ധ സംവിധാനങ്ങളും ഗ്രാമപഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. 5 ഡോക്ടർമാർ, 10 നഴ്‌സ്മാർ, 8 ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സേവനംലഭ്യമാവും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ് മുഖ്യപ്രഭാഷണം നടത്തി.വൽസമ്മ തോമസ്, ബി.ജയചന്ദ്രൻ, ഷീബാദിഫായിൻ, നസീമ ഹാരിസ്. ജിജി നിക്കോളാസ്, ഫ്‌ളോറി ആന്റണി, കെ.സി.സുരേഷ്, ലീലാമ്മ കുഞ്ഞുമോൻ, ആർ.സി.നായർ, റോയ് കപ്പലുമാക്കൽ, സി.വി.അനിൽകുമാർ, കെ.ബി.മധു, നൗഷാദ് വെംബ്ലി എന്നിവർ പങ്കെടുത്തു