ചങ്ങനാശേരി : നഗരസഭയുടെ ശതാബ്ദി സ്മരകമായി 19 ന് രാവിലെ 11 ന് പുതിയ കൗൺസിൽഹാൾ നഗരസഭാ ചെയർമാൻ സാജൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. നഗരസഭയിലെ 37 വാർഡുകളിലായി എം.പി, എം.എൽ.എ, സാമുദായിക സാംസ്‌ക്കാരിക സാമൂഹിക നേതാക്കൾ, ചെയർമാൻ, വൈസ് ചെയർപേഴ്‌സൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, നഗരസഭാ ജീവനക്കാർ, എന്നിവർ പ്രത്യേകം സജ്ജമാക്കുന്ന സ്ഥലത്ത് നൂറ് വൃക്ഷതൈകൾ നടുന്ന പരിപാടിക്കും തുടക്കം കുറിക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും പരിപാടികൾ നടത്തുന്നതെന്ന് ചെയർമാൻ അറിയിച്ചു.