binoy-joseph
ബിനോയി ജോസഫ്

അടിമാലി: കാലിൽ കമ്പി തുളച്ചു കയറിയ രോഗിക്ക് ആശ്വാസവുമായി അടിമാലിയിലെ വാട്‌സ് ആപ്പ് കൂട്ടായ്മ.തോക്കുപാറക്കാരനായ ബിനോയ് ജോസഫിന്റെ (48) കാലിൽ കമ്പി കേറി കാൽമുട്ടു വരെ പഴുത്തു കാല് മുറിച്ചു കളയേണ്ട അവസ്ഥയിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടതിനെതുടർന്ന് പരസഹായത്താൽ വീട് നിർമിച്ചു നൽകുകയായിരുന്നു. നിർമ്മാണത്തിനിടയിൽ കാലിൽ കമ്പി തറച്ചു കയറുകയായിരുന്നു. മൂന്ന് വർഷക്കാലം വിവിധ സ്ഥലങ്ങളിൽ പോയി ചികത്സ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. കഴിഞ്ഞ ആറ് മാസമായി കാലിൽ പഴുപ്പ് കയറി തുടങ്ങിയത്. ഹൃദയ സംബന്ധമായ അസുഖമുള്ളതിനാൽ വിദഗ്ധ ചികത്സ ലഭിക്കുന്ന ആശുപതിയിൽ മാത്രമേ കാൽ മുറിച്ച് മാറ്റാൻ കഴിയുകയുള്ളൂ. അടിമാലി വ്യാപാരി യൂത്ത് വിംഗ്, അടിമാലി ചാരിറ്റബിൾ സൊസൈറ്റി, വൈസ്‌മെൻ, ജേസിസ്, തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വാട്‌സ് അപ് കൂട്ടായ്മ വഴി 1.5 ലക്ഷം രൂപ സ്വരൂപിച്ച് പഴങ്ങനാട് സ്വകാര്യ ആശുപത്രിയിൽ കാൽ മുട്ട് വെച്ച് മുറിച്ച് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ബിനോയിയെ കഴിഞ്ഞ വെള്ളിയാഴ്ച വിധേയനാക്കി.വ്യാപകമായ ഒരു പ്രചരണമോ പിരിവോ നടത്താതെ നാല് ദിവസം കൊണ്ട് അടിമാലിയിലെ സുമനസ്സുകളുടെ കൂട്ടായ്മയ്ക്ക് കഴിഞ്ഞു.