roshi

കോട്ടയം: മുന്നണികളുടെ കളിക്കളത്തിന് പുറത്താണെങ്കിലും രണ്ടില പതിപ്പിച്ച ജഴ്സിയിൽ ജയിച്ചുകയറിയ എം.എൽ.എമാർ മാണിസാറിന്റെ മുറ്റത്ത് ബാസ്‌കറ്റ് ബോൾ കളിയിലാണ്. എം.എൽ.എമാരായ എൻ.ജയരാജും റോഷി അഗസ്റ്റിനും മുൻ എം.എൽ.എ സ്റ്റീഫൻ ജോർജുമാണ് ആ കളിക്കാർ.

റോഷി അഗസ്റ്റിൻ കൈമാറിയ ബോളാണ് ജയരാജിന്റെ കൈകളിലേയ്ക്ക് പാഞ്ഞത്. എന്റെ കളരി പരമ്പര ദൈവങ്ങളേയെന്ന് വളിച്ചുകൊണ്ട് ജയരാജ് കൈകൾ ഉയർത്തി നീട്ടി എറിഞ്ഞ ബോൾ നേരെപതിച്ചു വീണത് റിംഗിലെ വലയ്ക്കുള്ളിൽ. ലക്ഷ്യം കണ്ടതോടെ ചുറ്റും നിന്നവർക്കും ആഹ്ളാദം. എം.എൽ.എ തന്നെയാണ് വീഡിയോ സമൂഹ മാദ്ധ്യമങ്ങൾ പോസ്റ്റ് ചെയ്തത്. വീഡിയോ ഷെയർ ചെയ്ത് മിനുറ്റുകൾക്കകം സംഗതി വൈറൽ. കളരി പരമ്പര ദൈവങ്ങളേയെന്ന് എം.എൽ.എ വിളിച്ചത് ചമ്പക്കരയിലെ കളരി ദൈവങ്ങളേയെന്നാണ് സോഷ്യൽ മിഡിയ പറയുന്നത്. എൻ.ജയരാജിന് അത്രയ്ക്ക് അടുപ്പമുണ്ട് ചമ്പക്കരകളരിയുമായി.