കോട്ടയം: പ്രകൃതിക്ഷോഭത്തിൽ ജില്ലയിലുണ്ടായ നാശനഷ്ടങ്ങൾക്ക് അടിയന്തിര സാമ്പത്തിക സഹായം എത്തിക്കണമെന്ന് ഗുരുധർമ്മ പ്രചരണ സഭ ആവശ്യപ്പെട്ടു. വൈക്കം, കുമരകം ,കോട്ടയം ,ചങ്ങനാശേരി താലുക്കുകളിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി വീടുകൾക്ക് നാശം സംഭവിച്ചതിനോടൊപ്പം പല സ്ഥലങ്ങളിൽ കാർഷിക വിളകൾക്കും നാശം സംഭവിച്ചിട്ടുണ്ട്. വർഷം തോറും ഉണ്ടാകുന്ന നാശനഷ്ടത്തിൽ കടക്കെണിയിലായിരിക്കുകയാണ് പല കടുംബങ്ങളും. അശാസ്ത്രീയമായ നിർമ്മാണങ്ങൾ ഒഴിവാക്കണമെന്നും ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ പി.ആർ.ഒ ഇ.എം.സോമനാഥൻ ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ, സെക്രട്ടറി സുകുമാരൻ വാകത്താനം, വൈസ് പ്രസിഡന്റ് അനിരുദ്ധൻ മുട്ടുംപുറം, ട്രഷറർ പി.കെ.മോഹൻകമാർ ,കേന്ദ്രസമിതിയംഗം പി.കമലാസനൻ എന്നിവർ ആവശ്യപ്പെട്ടു