hi

കോട്ടയം: സെമി ഹൈസ്പീഡ് റെയിൽവേ കോറിഡോറിനെതിരെ സേവ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനമാകെ സ്വാതന്ത്ര്യദിനത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് കോട്ടയം ജില്ലയും. കാണക്കാരി പഞ്ചായത്തിലെ പ്രതിഷേധ സമരം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണീട് പഞ്ചായത്തിൽ അനൂപ് ജേക്കബ് എം.എൽ.എയും സേവ് കേരള ഫോറത്തിന്റെ പ്രതിഷേധ സമരവും ഒപ്പുശേഖരണവും ഉദ്ഘാടനം ചെയ്തു. വാകത്താനത്ത് നടന്ന പ്രതിഷേധ സമരത്തിന് സംസ്ഥാന ചെയർമാൻ അഡ്വ.വിനോ വാഴയ്ക്കൽ, ജനറൽ കൺവീനർ അനിൽ കുമാർ മുള്ളനളയ്ക്കൽ, സംസ്ഥന സമിതിയംഗം ശശികുട്ടൻ എന്നിവർ നേതൃത്വം നല്കി.