മേലുകാവ്മറ്റം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മേലുകാവ് മറ്റം സർവീസ് സഹകരണ ബാങ്കും മേലുകാവ് ഗവ.ഹോമിയോ ഡിസ്‌പെൻസറിയും ചേർന്നു സൗജന്യ രോഗ പ്രതിരോധ ഹോമിയോ മരുന്നു വിതരണം നടത്തും. നാളെ രാവിലെ പത്തു മുതൽ മേലുകാവ്മറ്റത്തുള്ള ബാങ്കിന്റെ ഹെഡോഫീസിലും, ടൗൺ ബ്രാഞ്ച് , വാകക്കാട്, ഇടമുറുക്, പയസ് മൗണ്ട് എന്നീ ശാഖകളിലും മരുന്ന് ലഭ്യമാണ്.