കുറവിലങ്ങാട് : കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 18 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 2 കോടി 45 ലക്ഷം രൂപ അനുവദിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച മുഖ്യമന്ത്രി തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. റീബിൽഡ് കേരളാ പദ്ധതിയുടെ മൂന്നാം ഘട്ടമായാണ് റോഡ് വികസനം നടപ്പിലാക്കുന്നത്. ആയാംകുടി മൂശാരിപറമ്പ് തേക്കുംകാല ഇടംപാടം മുല്ലക്കുടി റോഡ് 15 ലക്ഷം, മുളക്കുളം ചളുവേലി ആര്യപ്പള്ളി റോഡ് 15 ലക്ഷം, മണ്ണൂക്കുന്ന് പുഞ്ചപ്പാടം റോഡ് 10 ലക്ഷം, കുന്നപ്പള്ളി കോട്ടപ്പടി റോഡ് 10 ലക്ഷം, കുറുപ്പന്തറ വൈരൂപ്പടി കാപ്പുന്തല പറമ്പ്രം സസ്യ മാർക്കറ്റ് അംഗൻ വാടി കണക്ടിംഗ് റോഡ് 10 ലക്ഷം, കുറവിലങ്ങാട് ജനതാ ജംഗ്ഷൻ റോഡ് 10 ലക്ഷം, മരങ്ങാട്ടുപള്ളി നടുത്തടം കാരമല ശാന്തിഭവൻ റോഡ് 20 ലക്ഷം, കൊല്ലപ്പള്ളി വേല്ല്യാങ്കര കോയിക്കപ്പടി ആക്യമാൽ കുന്നപ്പള്ളി പട്ടർകാലാ ബാപ്പുജി സ്‌കൂൾ പെരുവ ലിങ്ക് റോഡ് 12 ലക്ഷം, മുളക്കുളം കാക്കത്തുരുത്ത് റോഡ് 30 ലക്ഷം, കീഴൂർ ജാതിക്കാമല തവളക്കുളം റോഡ് 10 ലക്ഷം, ഞീഴൂർ വിശ്വഭാരതി പാറക്കൽ റോഡ് 20 ലക്ഷം, കടപ്ലാമറ്റം കുറുവന്താനം പ്രാർത്ഥനാ ഭവൻ ഇട്ടിയേപ്പാറ പാറേപ്പീടിക കുമ്മന്നാദം കണക്ടിംഗ് റോഡ് 10 ലക്ഷം, കാണക്കാരി അമ്പലം ചാത്തമല നമ്പ്യാകുളം 10 ലക്ഷം, കിടങ്ങൂർ മാറിടം എസ്.എച്ച് റോഡ് 13 ലക്ഷം, ഞീഴൂർ വാളാനാക്കുഴി പെരുമ്പടവം റോഡ് 10 ലക്ഷം, ഉഴവൂർ ചിറയിൽ കുളം ചെത്തിമറ്റം 10 ലക്ഷം, അരീക്കര പെരുമ്പേൽ വെച്ചുവട്ടിക്കൽ സെന്റ് റോക്കീസ് തോണിക്കുഴി വെളിയന്നൂർ ലിങ്ക് റോഡ് 15 ലക്ഷം, പുതുവേലി കൊറ്റം കൊമ്പ് ചക്കാലപ്പാറ 15 ലക്ഷം എന്നീ റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.