പാലാ : ഗുരുദേവ ജയന്തി ദിനം വിളംബരം ചെയ്ത് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ഓഫീസ് അങ്കണത്തിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കൺവീനർ എം.പി സെൻ പീതപതാക ഉയർത്തി. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ലാലിറ്റ് എസ് തകിടിയേൽ, യൂത്ത് മൂവ്‌മെന്റ് കൺവീനർ അരുൺ കുളമ്പള്ളി, കമ്മിറ്റി അംഗം സുധീഷ് ചെമ്പൻകുളം, സനൽ പൂഞ്ഞാർ, സുമോദ് വളയത്തിൽ, വനിതാസംഘം ചെയർമാൻ മിനർവാ മോഹൻ, കൺവീനർ സോളി ഷാജി, കമ്മിറ്റി അംഗം ബിന്ദു സജികുമാർ, കുമാരി ഭാസ്‌കരൻ, സൈബർസേന ചെയർമാൻ അനീഷ് കോലത്ത്, കൺവീനർ ഗോപൻ വെള്ളാപ്പാട്, പെൻഷണേഴ്‌സ് യൂണിയൻ കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറി സോമൻ വയലാ, സന്തോഷ് എം പാറയിൽ, ഷാജി പാലാ എന്നിവർ പങ്കെടുത്തു.