പാലാ : മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാലാ മണ്ഡലം തലത്തിൽ ' സേവ് കേരള' സത്യഗ്രഹ സമരം നടത്തി. ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജോയി എബ്രാഹം അദ്ധ്യക്ഷത വഹിച്ചു.ജോസഫ് പുളിക്കൻ, ഷോ ജി ഗോപി, സന്തോഷ് മണർകാട്ട്, ജോൺസി നോബിൾ,അ .ട തോമസ് ,തോമസ് കുട്ടി നെച്ചിക്കാട്ട്, പ്രിൻസ്, ടോണി തൈപ്പറമ്പിൽ, തോമസ് ആർ.വി. ജോസ്, തോമസ് കുട്ടി മുകാല, വിജയകുമാർ തിരുവോണം, ബിനോയി കണ്ടം, മാത്യു കണ്ടത്തിപ്പറമ്പിൽ, സജോ വട്ടക്കുന്നേൽ, മാത്യു അരീക്കൽ, ജോയി മഠം ,സത്യനേശൻ, ബാബു കുഴിവേലി, തുടങ്ങിയവർ പ്രസംഗിച്ചു.