pathaka-uyarthi

വൈക്കം : ശ്രീനാരായണ ഗുരുദേവ ജയന്തിയുടെ മുന്നോടിയായി എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയനും 54 ശാഖാ യോഗങ്ങളും പതാകദിനം ആചരിച്ചു. യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് പി. വി. ബിനേഷ് പതാക ഉയർത്തി.
സെക്രട്ടറി എം.പി.സെൻ, വൈസ് പ്രസിഡന്റ് കെ.ടി.അനിൽ കുമാർ, യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പി.വി.വിവേക്, വി.വേലായുധൻ, കെ.വി.പ്രസന്നൻ, എസ്.ജയൻ, വനിതാസംഘം പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി ബീന അശോകൻ എന്നിവർ പങ്കെടുത്തു. ശാഖകളിൽ പ്രസിഡന്റുമാർ പതാക ഉയർത്തി. യൂണിയന്റെ കീഴിലുള്ള എല്ലാ ഭവനങ്ങളിലും സ്ഥാപനങ്ങളിലും പീതവർണ്ണക്കൊടികൾ കെട്ടി.