പാലാ : പൂഞ്ഞാർ ശ്രീനാരായണ പരമഹംസ കോളേജ് കാമ്പസിൽ 'ചിങ്ങം 1 വ്യക്ഷം 1" പദ്ധതിയ്ക്ക് തുടക്കമായി. പ്ലാവിൻ തൈ നട്ട് പി.സി. ജോർജ് എം.എൽ.എ ഉത്ഘാടനം ചെയ്തു. പൂഞ്ഞാർ ഗ്രാമപഞ്ചായത്തംഗം ലീലാമ്മ ചാക്കോ, കോളേജ് മാനേജരും ട്രസ്റ്റ് സെക്രട്ടറിയുമായ അഡ്വ.കെ.എം.സന്തോഷ്‌കുമാർ, പ്രിൻസിപ്പൾ ഡോ.പി.ജെ. ജോർജ് എന്നിവർ ഫലവൃക്ഷത്തൈകൾ നട്ടു. ട്രസ്റ്റ് ചെയർമാൻ പി.എസ്.ശാർങ്ങ്ധരൻ, പി.എൻ.ജയരാജൻ പാറയിൽ അതിരമ്പുഴ, കോളേജ് അഡ്മിനിസ്‌ട്രേറ്റർ സജീവ് വയല, പി.ആർ.ഒ മനോജ് ഈരാറ്റുപേട്ട, ടി.കെ.ലക്ഷ്മി കുട്ടി, ബാലൻ തീക്കോയി, പ്രവീൺ മോഹൻ, വിനോദ് മൂന്നിലവ് , ഹരിദാസ് പൂഞ്ഞാർ, ജയൻ കുമ്മണ്ണൂർ, സുരേഷ് തടമുറി,കോളേജ് അദ്ധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ന് ട്രസ്റ്റ് അംഗങ്ങൾ, കോളേജ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ ഭവനങ്ങളിലും വൃക്ഷത്തൈകൾ നടുമെന്ന് അഡ്വ.കെ.എം. സന്തോഷ്‌കുമാർ അറിയിച്ചു.