വൈക്കം : സ്പീക്ക് അപ്പ് സമര പരിപാടിയുടെ ഭാഗമായി ടി.വി.പുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹം ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി. അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. എസ്. സാനു അദ്ധ്യക്ഷത വഹിച്ചു. ബി. അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ബാഹുലേയൻ, ടി. അനിൽകുമാർ, ബീനാ മോഹൻ, വി. ടി.സത്യജിത്ത് ശ്രീരാജ് ഇരുമ്പേപ്പള്ളിൽ, ആർ.റോയി, വർഗ്ഗീസ് പുത്തൻചിറ, ബിനോയി, ഉണ്ണിക്കൃഷ്ണൻ നായർ, സജീവ് എന്നിവർ പ്രസംഗിച്ചു.
ഉദയനാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നാനാടത്ത് നടന്ന സത്യാഗ്രഹ സമരം ഡി.സി.സി.സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ വി.ബിൻസ് അദ്ധ്യക്ഷത വഹിച്ചു. പി.ഡി.ജോർജ്ജ്, ബി.രവീന്ദ്രൻ, കെ.കെ. കുട്ടപ്പൻ, കെ.കൃഷ്ണൻകുട്ടി ,കെ .എസ് .സജീവ്, പി.പ്രസാദ്, കെ.സി. സുനിൽ, അനിൽ എന്നിവർ പ്രസംഗിച്ചു.