karshakadinacharanam

കടുത്തുരുത്തി : കടുത്തുരുത്തി ബ്ലോക്കുതല കർഷകദിനാചരണം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ അദ്ധ്യക്ഷത വഹിച്ചു. കാർഷിക വിജ്ഞാന വ്യാപനകേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദ്മ ചന്ദ്രൻ നിർവഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഗീത വർഗ്ഗീസ് പദ്ധതി വിശദീകരണവും, ഡോ.എം.എസ്.മരിയ ഡെയ്സി കാർഷിക വിജ്ഞാന വ്യാപന കേന്ദ്രത്തിന്റെ പ്രവർത്തന വിശദീകരണവും നടത്തി. തോമസ് വെട്ടുവഴി, ടി.ജി.പ്രകാശൻ, സി.പി.പുരുഷോത്തമൻ, സജിത അനീഷ്, ബി.രത്നകുമാരി, സന്ധ്യ ബിജു, കെ.പി.ഭാസ്ക്കരൻ, ജിൻസി എലിസബത്ത്, ഷൈല അരവിന്ദാക്ഷൻ എന്നിവർ പങ്കെടുത്തു. കൃഷി അസി.ഡയറക്ടർ ജി.ബാബുരാജ് സ്വാഗതവും ജി.അജിമോൻ നന്ദിയും പറഞ്ഞു.