വൈക്കം : പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും സർക്കാരിന്റെ ധനസഹായവും സംരക്ഷണവും ഉടൻ നൽകണമെന്ന് കെ.പി.എം.എസ് വൈക്കം യൂണിയൻ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സുശീലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ടി.അപ്പുക്കുട്ടൻ, ട്രഷറർ കെ.കൃഷ്ണൻകുട്ടി, കെ.ചെല്ലപ്പൻ, എ.ഭാസ്ക്കരൻ, വൈക്കം ബാബു, പ്രകാശൻ കുളത്തി, പി.കെ.ശശിധരൻ, കെ.ശിവദാസൻ, സി.കെ.പുരുഷോത്തമൻ, എം.എ.ബാബു, ജയൻ.കെ.കെ എന്നിവർ പ്രസംഗിച്ചു.