vkm-mahadeva-temple

വൈക്കം : മഹാദേവക്ഷേത്രം ദർശനത്തിനായി ഭക്തർക്ക് തുറന്നു കൊടുത്തു. കൊവിഡ് പ്രതിസന്ധി മൂലം ദേവസ്വം ബോർഡിന്റെ ഉത്തരവനുസരിച്ച് ഉപാധികളോടെയാണ് ക്ഷേത്രം ദർശനം നടത്തുന്നതിന് ഭക്തർക്ക് അനുവാദം. രാവിലെ 4 ന് നടതുറന്ന് ഉച്ചപൂജയ്ക്ക് ശേഷം 11 മണിയോടെ നട അടയ്ക്കും. വൈകിട്ട് 5ന് നടതുറന്ന് അത്താഴ ശ്രീബലിക്ക് ശേഷം 8 ന് നട അടയ്ക്കും എന്നാൽ രാവിലെ 6 ന് മുൻപും വൈകിട്ട് 6.30 മുതൽ 7വരെയും ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കിഴക്കേ ഗോപുരം വഴിയാണ് പ്രവേശിക്കണ്ടത്. പാദരക്ഷകൾ അടുത്തടുത്ത് ഇടരുത്. ഗോപുരത്തിന് സമീപം തയ്യാർ ചെയ്തിരിക്കുന്ന സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകിയ ശേഷം മാസ്‌ക് ധരിച്ച് വേണം ഗോപുരവാതിൽ കടക്കാൻ. മേൽവിലാസം രജിസ്​റ്ററിൽ രേഖപ്പെടുത്തണം. തെർമൽ സ്‌കാനിഗുമുണ്ട്. ഒരേ സമയം 5 പേർ മാത്രമേ നാലമ്പലത്തിൽ പ്രവേശിക്കാവൂ. ക്ഷേത്ര ദർശനത്തിന് ശേഷം വടക്ക് ഭാഗത്തുള്ള വാതിലുടെ ഊട്ടുപുര വഴി മീനം രാശികുളത്തിന് സമീപമുള്ള വാതിലിലുടെ പുറത്തു പോകണം.

ക്ഷേത്രക്കുളത്തിൽ പ്രവേശനമില്ല

വഴിപാട് പ്രസാദം വടക്ക് ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ ഭാഗത്തും നിന്ന് ലഭിക്കും. പ്രാതൽ, അന്നദാനം, അത്താഴ ഊട്ട്, ചോറൂണ് എന്നിവയില്ല. ഭക്തർ സമർപ്പിക്കുന്ന വഴിപാട് സാധനനങ്ങൾ പ്രത്യേക സ്ഥലത്ത് വാങ്ങിയ ശേഷം ജീവനക്കാർ അകത്തേക്ക് നൽകും. ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനും കൈകാൽ കഴുകുന്നതിനും അനുമതിയില്ല. ചിങ്ങം ഒന്നായ ഇന്നലെ ഭേദപ്പെട്ട തിരക്ക് അനുഭവപ്പെട്ടു.