അടിമാലി:പ്ലസ് വൺ , വി.എച്ച്.എസ്. ഇ ഏകജാലക നടപടികൾ ആഗസ്റ്റ് ഇരുപത് വരെ നീട്ടിയ സാഹചര്യത്തിൽ എല്ലാ കുട്ടികളും കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് പാസ് വേർഡ് ക്രിയേറ്റ് ചെയ്യണം. ആപ്ലിക്കേഷൻ എഡിറ്റ് ച്ചെയ്യുന്നതിനും പുതിയ ഓപ്ഷൻ കൂട്ടിച്ചേർക്കുന്നതിനും അലോട്ട്‌മെന്റ് റിസൾട്ട് അറിയുന്നതിനും ഇത് ആവശ്യമാണ് എന്നതിനാൽ അടിമാലി എസ്.എൻ.ഡി.പി.വി.എച്ച്.എസ്.എസ് ലെ ഹെൽപ്പ് ഡെസ്‌ക് വഴി ഈ സേവനം സൗജന്യമായി ചെയ്ത് തരുന്നതാണ്. ആപ്ലിക്കേഷനിൽ നൽകിയ മൊബൈൽ നമ്പർ ഉള്ള ഫോണും ആപ്ലിക്കേഷൻ നമ്പറുമായും സ്‌ക്കൂളിൽ എത്തിച്ചേരണം.അഡ്മിഷൻ ഹെൽപ്പ് ഡെസ്‌ക് നമ്പർ. 9447331703