വൈക്കം : ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പറയും ചെങ്ങഴിയും നാഴിയും പൂപ്പാലികയും സമർപ്പിച്ച് വാട്സ് ആപ്പ് ഗ്രൂപ്പ്. ചിങ്ങം 1 ന് രാവിലെയാണ് ക്ഷേത്രനടയിൽ സംയുക്ത എൻ.എസ്.എസ് കരയോഗം ഉദയനാപുരം വാട്‌സ് ആപ്പ് ഗ്രൂപ്പ് ഇവ സമർപ്പിച്ചത്. പ്ലാവിൻ തടിയിൽ കടഞ്ഞെടുത്ത് ചിത്ര പണികളോടെ തീർത്ത പറ, ചെങ്ങഴി ,നാഴി, ഉൽസവബലിക്കും അഹസ്സിനും മറ്റും ആവശ്യമായ പൂപ്പാലിക, ഇവ സൂക്ഷിക്കാൻ പ്ലാവിൽ തീർത്ത പെട്ടി എന്നിവയാണ് ഗ്രൂപ്പ് അഡ്മിൻ വി.ആർ.സി നായർ, മനോജ് തച്ചാട്ട്, ബ്രിജേഷ്, സുനിൽ, അഖിൽ, തേരോഴി രാമകുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ സമർപ്പിച്ചത്.