പാലാ : ചെറുകഥാകൃത്തുക്കൾ ഒത്തുചേർന്ന് 'കഥയിടം' വാട്‌സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ചു. സാഹിത്യകാരനും എം.ജി യൂണിവേഴ്‌സിറ്റി റിട്ട. രജിസ്ട്രാറുമായ പ്രൊഫ. എലിക്കുളം ജയകുമാറാണ് ഗ്രൂപ്പിന്റെ പ്രധാന അഡ്മിൻ.

ഇദ്ദേഹം ചെയർമാനും, ജോബിൻ പൈക കൺവീനറുമായാണ് കഥയിടം പ്രവർത്തിക്കുന്നത്. മലയാള കഥയിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം സാഹിത്യകാരൻ ബാബു കുഴിമറ്റം ഉദ്ഘാടനം ചെയ്തു. 9 ജില്ലകളിൽ നിന്നായി 130 കഥാകൃത്തുക്കൾ കൂട്ടായ്മയിലുണ്ട്. പ്രഥമ കഥയരങ്ങ് ഡോ.ഹരികുമാർ ചങ്ങമ്പുഴ ഉദ്ഘാടനം ചെയ്തു. എലിക്കുളം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ആൻസി ജോസഫ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഡോ.എൻ രേഖ, രവി പുലിയന്നൂർ, ഡി. ശ്രീദേവി എന്നിവർ കഥകൾ അവതരിപ്പിച്ചു. ഫോൺ : 9496116245.