udf

കോട്ടയം: ലൈഫ് മിഷൻ പദ്ധതിയുടെ കമ്മീഷനായി ഒരു കോടി രൂപ ലഭിച്ചുവെന്ന സ്വർണ കള്ളക്കടത്ത് കേസ് പ്രതിയുടെ മൊഴി പിണറായി സർക്കാരിന്റെ അഴിമതിയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. കെ.പി.സി.സി.യുടെ ആഹ്വാനപ്രകാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിൽ 83 കേന്ദ്രങ്ങളിൽ നടന്ന "സേവ് കേരള" സത്യഗ്രഹ സമര പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലാട്ട് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻ്റ് സിബി ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡൻ്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. സെക്രട്ടറി നാട്ടകം സുരേഷ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി യൂജിൻ തോമസ്, ജനപ്രതിനിധികളായ ഗിരിജ തുളസീധരൻ, ഉദയകുമാർ, ആനി മാമ്മൻ, തങ്കമ്മ മാർക്കോസ്, ഷീന ബിനു, ടി.ടി.ബിജു, വി.കെ. വൈശാഖ്, ജയൻ ബി. മഠം തുടങ്ങിയവർ പ്രസംഗിച്ചു.