കോട്ടയം : ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും സമാധി ദിനാചരണവും ഗുരു ക്ഷേത്രത്തിൽ ഗുരുപൂജയും വീടുകളിൽ പ്രാർത്ഥനയോടെയും എസ്.എൻ.ഡി.പി യോഗം തെള്ളകം 4373-ാം നമ്പർ ശാഖ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. പതാകദിനത്തിന്റെ ഭാഗമായി ഇന്നലെ വീടുകളിൽ പീത പതാക ഉയർത്തി. ശാഖാ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡും എം.കെ സഹദേവൻ സ്മാരക വിദ്യാഭ്യാസ അവാർഡും സമാധി ദിനത്തിൽ വിതരണം ചെയ്യും. സെപ്തംബർ 15 ന് മുമ്പ് മാർക്ക് ലിസ്റ്റിന്റെ കോപ്പി ശാഖാ ഓഫീസിൽ നൽകണം.