മാറിയിടം : എസ്.എൻ.ഡി.പി യോഗം 1325 നമ്പർ മാറിയിടം ഗുരു മന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠയുടെ 19-ാമത് വാർഷികവും ഗുരുദേവ ജയന്തി ആഘോഷവും ആഗസ്റ്റ് 31, സെപ്തംബർ 1 ,2 തീയതികളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തും. ഗുരു മന്ദിരത്തിൽ പൂജകളും ക്ഷേത്ര ചടങ്ങുകളും മാത്രമായി ഈ വർഷത്തെ വാർഷികം നടത്തുമെന്ന് ശാഖാ പ്രസിഡന്റ് സുരേഷ് കുമാർ തടമുറിയിൽ, വൈസ് പ്രസിഡന്റ് ശിവൻ അറയ്ക്കമറ്റത്തിൽ എന്നിവർ അറിയിച്ചു.