പെരുവ : എസ്.എൻ ഡി പി യോഗം 3276-ാം നമ്പർ മുളക്കുളം സൗത്ത് ശാഖാ ഗുരുദേവക്ഷേത്രത്തിൽ ഇന്നലെ മഹാഗണപതിഹോമവും ഗുരുപൂജയും നടന്നു. ക്ഷേത്രം മേൽശാന്തി പ്രസീദ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖാ ആക്ടിംഗ് പ്രസിഡന്റ് രവീന്ദ്രൻ അശ്വതി, സെക്രട്ടറി പി.സി രവീന്ദ്രനാഥൻ, ശാഖ കമ്മിറ്റിയംഗങ്ങൾ, വനിതാ സംഘം പ്രസിഡന്റ് അനിത ജയപ്രകാശ്, സെക്രട്ടറി സിന്ധു സുനിൽ എന്നിവർ നേതൃത്വം നൽകി.