തൊടുപുഴ: കഞ്ചാവ് കൈവശം വച്ച് ഓട്ടോറിക്ഷയിൽ കടത്തികൊണ്ടുവന്ന കേസിലെ പ്രതിക്ക് മൂന്ന് വർഷം കഠിന തടവിനും 50000 രൂപ പിഴയും. കൊന്നത്തടി കാക്കാസിറ്റി കോടിക്കൽ വീട്ടിൽ ഹരിദാസി(45)നെയാണ് കുറ്റക്കാരനെന്ന് കണ്ട് എൻ.ഡി.പി.എസ്. കോടതി സ്‌പെഷ്യൽ ജഡ്ജ് നിക്‌സൺ എം.ജോസഫ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി കഠിന തടവ് അനുഭവിക്കണം. കേസിൽ തൊടുപുഴ സ്‌പെഷ്യൽ കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി.രാജേഷ് ഹാജരായി.