തൊടുപുഴ: കടവൂർ സ്വദേശിയായ 55 കാരിയുടെ അന്നനാളത്തിൽ കുടുങ്ങിയ സേഫ്‌ററി പിൻ വിജയകരമായി പൂറത്തെടുത്തു. ഭക്ഷണാംശം തങ്ങിനിൽക്കുന്നതിനാൽ വിഴുങ്ങുബോൾ വേദനയെടുക്കുന്നു എന്ന കാരണത്തിൽ അൽ അസഹർ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിററി ആശുപത്രിയിൽ ചികിൽസക്ക് എത്തി.എക്‌സറെ, റിജിഡ് ഈസോഫാഗോസ്‌കോപ്പി പരിശോധനകളിലൂടെ സേഫ്‌റ്റി പിൻ അന്നനാള പാളിയിൽ കുടുങ്ങിയതായി വ്യക്തമായി. ഇ.എൻ.ടി വിഭാഗത്തിലെ ഡോ.ഡേവിഡ്, ഡോ.റസൽ, അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ.നബീൽ, ഡോ.രഞ്ജു എന്നിവർ സേഫ്‌റ്റി പിൻ ഒരു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. കൊവിഡ്-19 ന്റെ പശ്ചാത്തലവും പ്രമേഹം, രക്താദി സമ്മർദം ,ശ്വാസകോശ രോഗം എന്നിവയ്ക്ക് ചികിൽസ തേടിയിരുന്നതിനാലും ഈ ശസ്ത്രക്രിയ വലിയ വെല്ലുവിളിയായിരുന്നു.