കോട്ടയം : അഗതികൾക്കും അനാഥർക്കും താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന മുട്ടമ്പലത്തെ ശാന്തിഭവന്റെ ഭവന സമുച്ചയം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന അദ്ധ്യക്ഷത വഹിച്ചു. നിലവിൽ 80 പേർക്കാണ് ഇവിടെ താമസ സൗകര്യം നിലവിലുള്ളത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി 1.25 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. നഗരത്തിൽ രാത്രി കാലത്ത് അന്തിയുറങ്ങുന്ന 114 പേർക്ക് ഇവിടെ അന്തിയുറങ്ങാം. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞുമോൻ കെ.മേത്തർ, ആരോഗ്യകാര്യ കമ്മിറ്റി ചെയർപേഴ്‌സൺ സാലി മാത്യു, നഗരസഭ അംഗങ്ങളായ ടി.എൻ ഹരികുമാർ, ടി.സി റോയി, ഷീബാ പുന്നൻ, കുടുംബശ്രീ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അരുൺ പ്രഭാകർ, നഗരസഭ സെക്രട്ടറി ഇൻ ചാർജ് ഇ.ടി സുരേഷ്‌കുമാർ, ശാന്തിഭവൻ ട്രസ്റ്റിമാരായ ജേക്കബ് ഫിലിപ്പ്, അലക്‌സാണ്ടർ ഉമ്മൻ എന്നിവർ പ്രസംഗിച്ചു.