കോട്ടയം : എൻ.സി.പി ജില്ലാ പ്രസിഡന്റ് സാജു എം.ഫിലിപ്പിന് സ്വീകരണവും സ്വാതന്ത്ര്യദിനാഘോഷവും മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. സാജു എം.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി രവീന്ദ്രൻ, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സാജു മുരിക്കവേലി, പി.കെ ആനന്ദക്കുട്ടൻ, നീണ്ടൂർ പ്രകാശ്, ടോമി ചങ്ങംകരി, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, എം.പി കൃഷ്‌ണൻനായർ, ബാബു കപ്പക്കാലാ, എം.സി കുര്യാക്കോസ്, മിർഷാഖാൻ, വിജയൻ നായർ, എം.എസ് രാജഗോപാൽ, ജോർജ് മരങ്ങോലി, പി.ഒ രാജേന്ദ്രൻ, കുര്യൻ തോമസ്, ഒ.ടി ജോസ്, ബേബി ഈറ്റത്തോട്, മനോജ്‌കുമാർ ജി, രഞ്ചനാഥ് കോടിമത എന്നിവർ പ്രസംഗിച്ചു.