വൈക്കം : സുഭിക്ഷം കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ചിങ്ങം 1 ന് ആരംഭിച്ചിട്ടുള്ള ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വൈ.ജയകുമാരി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എ പി.പി.ശോഭ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് കൃഷിഭവനുകളുടെ പ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. കുമരകം കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ.എസ്.ദേവി പദ്ധതി വിശദീകരണം നടത്തി.