പൊൻകുന്നം : എസ്.എൻ.ഡി.പി യോഗം 1044ാം നമ്പർ പൊൻകുന്നം ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തിദിനാചരണത്തിന്റെ ഭാഗമായി പതാകദിനത്തിൽ ശാഖയിലും വിവിധകുടുംബയൂണിറ്റ് കേന്ദ്രങ്ങളിലും പതാക ഉയർത്തി. തുടർന്ന് ശാഖയിൽ നടന്ന ചടങ്ങിൽ കുണ്ഡലിനിപ്പാട്ട് നൃത്താവിഷ്‌ക്കാരത്തിൽ ശാഖയിൽ നിന്ന് പങ്കെടുത്ത പ്രതിഭകളെ ആദരിച്ചു. പ്രസിഡന്റ് ടി.എസ്.പ്രദീപ് തകടിയേൽ,സെക്രട്ടറി എം.എം.ശശിധരൻ മുത്തുവയലിൽ,കമ്മിറ്റി അംഗങ്ങളായഎം.ആർ. ശശിധരൻ,റെജി പഴയചന്തയിൽ,ഷാലിജ സുന്ദരേശൻ,രവീന്ദ്രൻ ചെങ്ങാലിക്കുഴി തുടങ്ങിയവർ പങ്കെടുത്തു.