വൈക്കം : വൈക്കം ഗവ. ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂളിലെ 2008 - 10 പ്ലസ് ടു സയൻസ് ബി ബാച്ച് വിദ്യാർത്ഥികൾ കുട്ടികൾക്ക് പഠനാവശ്യത്തിനായി മൂന്ന് ടിവികൾ നൽകി. വൈക്കം ഗവ ബോയ്‌സ് സ്‌കൂളിലെ രണ്ട് വിദ്യാർഥികൾക്കും, ചേർത്തല സ്വദേശിയായ ആറാം ക്ലാസുകാരിക്കുമാണ് ഓൺലൈൻ ക്ലാസിൽ പങ്ക് ചേരുന്നതിനായി ടി.വി നൽകിയത്. സ്‌കൂൾ പ്രിൻസിപ്പൽ കെ. ശശികല
പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകൻ ജോസഫ്പീറ്റർ, സ്‌കൂൾ സ്റ്റാഫ് രതീഷ് എന്നിവർ പങ്കെടുത്തു